Skip to main content

ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വെളിവായി ; എട്ട് സ്ഥാനാര്‍ഥികള്‍

 

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സൂക്ഷമപരിശോധനയില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച തീരുമാനമാകാതെ മാറ്റി വച്ച വീണ വി എന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പത്രിക ഇന്നലെ (6) സ്വീകരിച്ചതോടെയാണ് ജില്ലയില്‍ എട്ട് സ്ഥാനാര്‍ഥികളായത്. പത്രിക പിന്‍വലിക്കാനുളള അവസാനതീയതി എട്ടിന് അവസാനിക്കും. ആന്റോ ആന്റണി (ഐഎന്‍സി), വീണാ ജോര്‍ജ് (സിപിഐ(എം),  ഷിബു പാറക്കടവില്‍ (ബിഎസ്പി),  കെ സുരേന്ദ്രന്‍ (ബി.ജെ.പി), ജോസ് ജോര്‍ജ് (എപിഐ), ബിനു ബേബി (എസ്‌യുസിഐ), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രതീഷ് ചൂരക്കോട്, വീണ വി എന്നിവരുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ പുഷ്പാംഗദന്റെ പത്രിക ഫോം 26 സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിനാല്‍ വെള്ളിയാഴ്ച തള്ളിയിരുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും ഡെമ്മി സ്ഥാനാര്‍ഥികളായ യഥാക്രമം ശങ്കരന്‍, അശോകന്‍ എന്നിവരുടെ പത്രികകളും തള്ളിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്.                                          (ഇലക്ഷന്‍: 139/19)

date