Skip to main content

വോട്ടര്‍ ബോധവത്ക്കരണം: കൂട്ടയോട്ടം ഇന്ന് (7) തിരുവല്ലയില്‍

 

വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി തിരുവല്ലയില്‍ കൂട്ടയോട്ടം ഇന്ന് (7) വൈകിട്ട് അഞ്ചിന് നടക്കും. ലോകാരോഗ്യ ദിനമായ ഇന്ന്  തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം നഗരം ചുറ്റി സ്റ്റേഡിയത്തില്‍ തന്നെ അവസാനിക്കും. 2.8 കിലോമീറ്റര്‍ ദൂരമാണ് കൂട്ടയോട്ടത്തിനുണ്ടാവുക. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.   തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സഹദേബ് ദാസ് ഐ എ എസും പോലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര ഐപിഎസും ചേര്‍ന്ന് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍,സ്വീപ്പ് നോഡല്‍ ഓഫീസറും എഡിസിയുമായ കെ കെ വിമല്‍രാജ്, എന്‍സിസി കേഡറ്റുകള്‍, എസ് പി സി കേഡറ്റുകള്‍, എന്‍എസ്എസ് വോളണ്ടിയേഴ്സ്, സ്പോര്‍ട്സ് കൗണ്‍സില്‍ താരങ്ങള്‍, വൈഎംസിഎ അംഗങ്ങള്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.

                  (ഇലക്ഷന്‍: 141/19)

date