Post Category
അനുമതിയില്ലാതെ യോഗവും വാഹനപ്രചാരണവും പാടില്ല
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യ വരണാധികാരി, സഹവരണാധികാരികള്‍ എന്നിവരുടെ അനുമതിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും വാഹന പ്രചാരണവും നടത്തരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. യോഗം, വാഹനപ്രചാരണ അനുമതികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ SUVIDHA വെബ് ആപ്ലിക്കേഷന്‍ മുഖേന tthps://suvidha.eci.gov.in/login വഴിയോ നേരിട്ടോ ബന്ധപ്പെട്ട രേഖകള്‍ സഹിതം മുഖ്യ വരണാധികാരി, സഹവരണാധികാരികള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കണം.
(ഇലക്ഷന്: 158/19)
date
- Log in to post comments