Skip to main content

അരക്ഷിത പഞ്ചായത്തുകളെ കണ്ടെത്താന്‍ കുടുംബശ്രീ  പഠനം

 സുരക്ഷിതവും സൗഹൃദപരവുമായ സമൂഹം സൃഷ്ടിക്കുന്നതിനായി  പ്രദേശിക ഇടപെടല്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ അരക്ഷിത പഞ്ചായത്തുകളെ കണ്ടെത്തുന്നതിന് പഠനം നടത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് പഠനം നടത്തുന്നത്.  അയല്‍സഭകളിലൂടെയും അയല്‍ക്കൂട്ടങ്ങളിലൂടെയുമാണ് പ്രാഥിക വിവരശേഖരണം നടത്തുന്നത്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടേയും കുട്ടികളുടേയും  പ്രശ്നങ്ങള്‍  എന്നിവയെപ്പറ്റി വിശദമായ പഠനം നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും.
    തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളിലെ വിവിധ മേഖലകളെക്കുറിച്ചുള്ള അവസ്ഥാപഠനമാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നടത്തുക. അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രാഥമിക, ദ്വിതീയ വിവരശേഖരണവും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ നടക്കും. തദ്ദേശസ്വയം ഭരണ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയെയും ദാരിദ്രത്തെയും കുറിച്ച് സര്‍വേ നടത്തി ഈ കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. (പിഎന്‍പി 3388/17)

date