Skip to main content

സപ്ലൈകോ നെല്ല് സംഭരണം: രജിസ്ട്രേഷന്‍ ആരംഭിച്ചു

സപ്ലൈകോ മുഖേന ഈവര്‍ഷത്തെ നെല്ല് സംഭരണ നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷനുള്ള അവസാന തീയതി ഈമാസം 25 ആണ്. എല്ലാ നെല്‍കര്‍ഷകരും ംംം.ൗുുഹ്യെരീ.ശി എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു കര്‍ഷകന് പരമാവധി രണ്ട് ഹെക്ടറും പാടശേഖരങ്ങള്‍ക്ക് 25 ഏക്കര്‍ വരെയും രജിസ്റ്റര്‍ ചെയ്യാം. നിര്‍ദിഷ്ട ഗുണമേډ ഉറപ്പുവരുത്തി സംഭരിക്കുന്ന നെല്ലിന്‍റെ വില സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, വിജയബാങ്ക് എന്നീ സ്ഥാപനങ്ങള്‍ മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കും.                                     (പിഎന്‍പി 3391/17)
 

date