Skip to main content

അപേക്ഷ ക്ഷണിച്ചു

 

    എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2018 ജനുവരി ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് -  ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്‌സ്‌കില്‍ എഡ്യൂക്കേഷന്‍, അക്യുപ്രഷര്‍ & ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ & കമേഴ്‌സ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ് തുടങ്ങിയ കോഴ്‌സുകളാണ് നടത്തുന്നത്.  
    ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്.  പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും 200 രൂപയ്ക്ക് ലഭിക്കും.  തപാല്‍ മുഖേന ആവശ്യമുള്ളവര്‍ 250 രൂപയുടെ ഡി.ഡി എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ എടുത്ത് ജനുവരി 10 ന് മുന്‍പായി അയയ്ക്കണം.  18 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി ഇല്ല.  വിശദവിവരങ്ങള്‍ക്ക് ംംം.ൃെര.സലൃമഹമ.ഴീ്.ശി / ംംം.ൃെരരര.ശി എന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.  ഫോണ്‍: 0471 2325101, 2326101.  ഫോണ്‍: 0471 2325101, 2326101.  
 

date