എസ്.സി പ്രൊമോട്ടര്‍ കൂടിക്കാഴ്ച
പട്ടികജാതി വികസന വകുപ്പില്‍ എസ്.സി പ്രൊമോട്ടര്‍ നിയമന കൂടികാഴ്ച്ച ഡിസംബര്‍ 21 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ആഫീസില്‍ നടത്തും. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലുള്ളവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും കല്‍പ്പറ്റ, പനമരം ബ്ലോക്കുകളിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുമാണ് കൂടിക്കാഴ്ച. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാന സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിര താമസമാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം, സാമൂഹ്യ പ്രവര്‍ത്തകനാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ, (എസ്. എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്), പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആയത് , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 203824.
- Log in to post comments