വിവേകാനന്ദ സ്പര്‍ശം: ഉദ്ഘാടനം ഇന്ന്
സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 16) വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്മാന് മുന്‍ എംഎല്‍എ വി.എന്‍. വാസവന് ആമുഖ പ്രഭാഷണം നടത്തും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ചെയര്മാന് ഏഴാച്ചേരി രാമചന്ദ്രന്, സ്വാമി നന്ദാത്മജാനന്ദ മഹാരാജ്, ഗീ വര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര് ചന്ദ്രമോഹന്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എം.ജി ബാബുജി, ഡോ. പോള്‍ മണലില്‍ തുടങ്ങിയവര്‍ സംസാരിക്കും. മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫ. സുജ സൂസന് ജോര്‍ജ്ജ് സ്വാഗതവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍ നന്ദിയും പറയും. പൊതു സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ട്രേറ്റ് വളപ്പില്‍ നിന്ന് ആരംഭിക്കുന്ന മാനവിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും.
(കെ.ഐ.ഒ.പി.ആര്-2128/17)
- Log in to post comments