Skip to main content

ജില്ലാകലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്

 

സാധാണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലകലക്ടര്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഇന്ന് (ഡിസംബര്‍ 16) നിലമ്പൂരില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഒരോ പരാതിക്കാരന്റെയും പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കും. പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഉദ്യോഗസ്ഥരും ജനസമ്പര്‍ക്ക വേദിയിലുണ്ടാവും. നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കിയവരെയാണ് ആദ്യം പരിഗിണക്കുക. പുതിയ പരാതികളും സ്വീകരിക്കും.

 

date