Skip to main content

പാലിയേറ്റീവ് കെയറില്‍ ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍  ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ കരാര്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു.
സ്റ്റാഫ് നഴ്‌സ്: യോഗ്യത -    ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗിനോടൊപ്പം ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ  നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. പ്രായം : 2017 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം : 13900/- രൂപ .
ഫിസിയോതെറാപ്പിസ്റ്റ്: യോഗ്യത - ഫിസിയോതെറാപ്പിയില്‍ ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. പ്രായം: 2017 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം : 16800/- രൂപ.
താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം , രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 27ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍  കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലും മൃീഴ്യമസലൃമഹമാ.ഴീ്.ശി ലും ലഭിക്കും.   0483 2730313.

 

date