Post Category
നിയമസഭ വജ്രജൂബിലി കാസര്‍കോട് ജില്ലാതല ആഘോഷം ജനുവരി നാല്, അഞ്ച് തീയതികളില്‍
നിയമസഭ വജ്രജൂബിലി ജില്ലാതല ആഘോഷം 2018 ജനുവരി നാല് , അഞ്ച് തീയതികളില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ജനുവരി നാലിന് നീലേശ്വരത്ത് നടക്കും. നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുക്കും അഞ്ചിന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടക്കും. അഞ്ചിന് സമാപനചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ വി ശശി സംബന്ധിക്കും. കാഞ്ഞങ്ങാട് മാതൃക നിയമസഭയും സംഘടിപ്പിക്കും.
date
- Log in to post comments