ബേഡകം ഉപതിരഞ്ഞെടുപ്പ് ജനുവരി 11ന്
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം പട്ടികവര്‍ഗ സംവരണവാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 2018 ജനുവരി 11ന് വ്യാഴാഴ്ച നടത്തും. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച (16) വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഈ മാസം 23 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 26ന് നടത്തും. 28വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ആവശ്യമെങ്കില്‍ 2018 ജനുവരി 11ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടെടുപ്പ് നടക്കും. ജനുവരി 12ന് രാവിലെ 10 മുതല്‍ വോട്ടെണ്ണും. തെരഞ്ഞെടുപ്പിനുള്ള. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
എഡിഎം:എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവലോകനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, വരണാധികാരി, ഉപവരണാധികാരി, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.
- Log in to post comments