Skip to main content

എസ്.എസ്.എല്‍.സി: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 50 സ്‌ക്കൂളുകള്‍ക്ക് നൂറ് മേനി വിജയം

മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഇക്കൊല്ലം 55 സ്‌ക്കൂളുകളില്‍ 50 സ്‌ക്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ആകെ 3692 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3686 പേര്‍ വിജയിച്ചു. 

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. വിജയ ശതമാനത്തില്‍ മൂവാററുപുഴ വിദ്യാഭ്യാസ ജില്ല  ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത്  ഉയര്‍ന്ന വിജയ ശതമാനവും മൂവാറ്റുപുഴക്കായിരുന്നു. 2014-15 വര്‍ഷത്തിലും സംസ്ഥാനത്ത്  ഉയര്‍ന്ന വിജയ ശതമാനം മൂവാറ്റുപുഴ നേടിയിരുന്നു. 2013- 14 വര്‍ഷത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും,  2012  13  ല്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. 

ജില്ലയിലെ 15 സര്‍ക്കാര്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി.  30 എയ്ഡഡ് സ്‌കൂളുകളില്‍ 25സ്‌കൂളുകള്‍ 100% വിജയം. 7 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 7 സ്‌കൂളുകളും 100% വിജയം നേടി. മുവാറ്റുപുഴ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിച്ചത് മൂവാററുപുഴ വീട്ടൂര്‍ എബൈനൈസര്‍ ഹൈസ്‌ക്കൂളാണ് 297 പേര്‍. 

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്ന പിറവം എം.കെ.എം.എച്ച്.എസ്.എസ്.(233) മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്.(223) മൂവാറ്റുപുഴ നിര്‍മ്മല എച്ച്.എസ് (181)കദളിക്കാട് വിമല മാത എച്ച്.എസ്.എസ്.(166)എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്.(146)മൂവാറ്റുപുഴ തര്‍ബിയത്ത് വി.എച്ച്. എസ്.എസ്.(139)പിറവം സെന്റ് ജോസഫസ് എച്ച്.എസ്.എസ്.(125) വാഴക്കുളം സെന്റ് ലിറ്റില്‍ തെരസാസ് എച്ച്.എസ്.എസ്.(114) നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷക്കിരുന്ന പേഴയ്ക്കാപ്പിള്ളി ഗവ.എച്ച്.എസ്.എസില്‍ 61പേരും വിജയിച്ചു. മണീട് സര്‍ക്കാര്‍ സ്‌കൂള്‍(47) പലക്കുഴ ഗവ മോഡല്‍ ഹൈസ്‌കൂള്‍(32)കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂള്‍(25) എന്നീ സ്‌കൂളുകളും 100ശതമാനം വിജയം നേടി.ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതിയ എന്‍.എസ്.എസ്.മൂവാറ്റുപുഴ(6) പിറവം ഗവ എച്ച്.എസ്.എസ്.(7) മേമടങ്ങ് സെന്റ് സെബാസ്റ്റ്യന്‍സ്(8) മൂവാറ്റുപുഴ ഗവ എച്ച്.എസ്.എസ്.(8) ഈസ്റ്റ് മാറാടി ഗവ വി.എച്ച്. എസ്.എസ്.(9) സ്‌കൂളുകളും 100ശതമാനം വിജയം നേടി.

date