Skip to main content

വാര്‍ഷിക പുതുക്കലിന് അവസരം

 

കെട്ടിടനിര്‍മാണ ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികളില്‍ 2018 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ നടത്തുന്നതില്‍ വിഴ്ചവരുത്തിയവര്‍ക്ക് മെയ് 10 മുതല്‍ 31 വരെ വാര്‍ഷിക പുതുക്കലിന് അവസരമുണ്ട്. അപേക്ഷയോടൊപ്പം ബോര്‍ഡില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തന്‍വര്‍ഷം അംശദായം ഒടുക്കിയ രസീത്/ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അതത് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖേന ബുക്കുകള്‍ നല്‍കണം. നേരിട്ട് ഹാജരാകുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ ബുക്ക് പുതുക്കിനല്‍കും. നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ അസിസ്റ്റന്റ് ലേബര്‍  ഓഫീസര്‍/അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ സെക്രട്ടറി/അംഗീകൃത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തണം. 

                 (പിഎന്‍പി 1097/19) 

date