Skip to main content

പ്ലാനിംഗ് അസിസ്റ്റന്റ് വാക്-ഇന്‍-ഇന്റര്‍വ്യൂ 22 ന്

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാനിംഗ് അസിസ്റ്റന്റ് (ജി.ഐ.എസ്) തസ്തികയില്‍ കരാറടിസ്ഥാനത്തല്‍ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ 22 ന് രാവിലെ 11 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ ഒന്നാം നിലയിലെ മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കും. പ്രതിമാസം 30,000 രൂപ.  യോഗ്യത : ജ്യോഗ്രഫി/ജിയോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ പരിജ്ഞാനവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗിലോ ജി.ഐ.എസിലോ ബിരുദമോ തത്തുല്യ യോഗ്യതയും ജി.ഐ.എസ് ആപ്ലിക്കേഷനില്‍ മികവും. ഫോണ്‍ : 0471 2339945.

പി.എന്‍.എക്‌സ്.5370/17

date