Skip to main content

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പു നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനു താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും/വ്യക്തികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  ഒരു ഷോര്‍ട്ട് ഫിലിമിന്റെ പരമാവധി ദൈര്‍ഘ്യം രണ്ട് മിനിട്ട് ആണ്.  ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ താല്പര്യമുള്ളവര്‍ പ്രവര്‍ത്തന പരിചയം തെളിയിക്കുന്നതിനുള്ള രേഖകളും മുമ്പ് നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളുടെ (കുറഞ്ഞത് രണ്ട്) പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പട്ടികജാതി വികസന ഡയറക്ടര്‍ക്ക് 20നകം നല്‍കണം.  

പി.എന്‍.എക്‌സ്.5376/17

date