Skip to main content

വരള്‍ച്ച പ്രതിരോധം ജനകീയ കൂട്ടായ്മയില്‍ മുന്നൊരുക്കങ്ങള്‍ നടത്തണം                                ജില്ലാകളക്ടര്‍

 

വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുളളതിനാല്‍ ജില്ലയിലെ പുഴകളിലും തോടുകളിലും നിര്‍മിച്ചിരിക്കുന്ന തടയണകളില്‍ ജനകീയ കൂട്ടായ്മയില്‍  ഷട്ടറുകള്‍ സ്ഥാപിച്ച് ജലസംരക്ഷണത്തിന് തയ്യാറെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അഭ്യര്‍ത്ഥിച്ചു.ഹരിത കേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ശരാശരി ലഭിക്കേണ്ട മഴയുടെ അളവില്‍ ഇത്തവണ 39 ശതമാനം കുറവാണുളളത്. തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഗുണഭോക്തൃ സമിതികളും വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിട്ടുളള തടയണകളില്‍ പ്രാദേശികമായി ലഭിക്കുന്ന ജൈവ സാമഗ്രികള്‍ ഉപയോഗിച്ച് ഷട്ടറുകള്‍ തയ്യാറാക്കാന്‍ സന്നദ്ധ സംഘടനകള്‍,ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങണം.ഇതിനാവശ്യമായ സാങ്കേതിക സഹായം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറില്‍ നിന്ന് ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

date