Skip to main content

ബധിര വിദ്യാലയത്തിൽ വി.എച്ച്.എസ്.ഇ പ്രവേശനം

 

പത്താംക്ലാസ് പാസായ ബധിര വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം ജഗതി സർക്കാർ ബധിര വിദ്യാലയത്തിൽ വി.എച്ച്.എസ്.ഇ വിഭാഗം അഡ്മിഷൻ ആരംഭിച്ചു. ബധിര വിദ്യാർത്ഥികൾക്ക് അനുയോജ്യമായതും തൊഴിൽസാധ്യതയുള്ളതുമായ പ്രിന്റിംഗ് ടെക്‌നോളജി, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. വിദ്യാർത്ഥികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും ലഭ്യമാണ്. ഫോൺ: 8281133823, 9605365269.

പി.എൻ.എക്സ്. 1316/19

date