Post Category
കലോത്സവ വിജയികള്‍ക്ക് കാഷ് അവാര്‍ഡ്
ആലപ്പുഴ ജില്ലയില്‍ 2018 ഡിസംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍/ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃക ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടിക ജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍ മേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം മെയ് 25 വൈകിട്ട് അഞ്ചിനകം നല്‍കണം.
വിലാസം- ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695003. കൂടുതല്‍ വിവരങ്ങള്‍ 0471 2737218 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
date
- Log in to post comments