Skip to main content

അനധികൃത അച്ചാര്‍ വില്‍പ്പന : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി

നോമ്പ് സമയങ്ങളില്‍ രാത്രികാലങ്ങളില്‍ നടക്കുന്ന വഴിയോര അച്ചാര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ ജാഗ്രത അവലോകനയോഗത്തില്‍ തീരുമാനമായി. അച്ചാറിന് പുറമെ ഉപ്പിലിട്ടത്, ഉപ യോഗ്യമല്ലാത്ത വെള്ളമുപയോഗിച്ച് നിര്‍മ്മിച്ച ഐസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പരിശോധന വിധേയമാക്കും.
അച്ചാര്‍ വില്‍പ്പന സംബന്ധിച്ച് നോമ്പ് തുടക്കം മുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. രുചി കൂട്ടാനുപയോഗിക്കുന്ന ഏതെങ്കിലും രാസ വസ്തുക്കളോ ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വാങ്ങിക്കഴിപ്പിക്കാന്‍ പ്രേരകമായ മയക്കു മരുന്നുള്‍പ്പടെയുള്ളവയോ അടങ്ങിയിട്ടുണ്ടെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കഴമ്പുണ്ടോ എന്നത് ആരോഗ്യ വകുപ്പ് പരിശോധന സമയത്ത് ശേഖരിക്കുന്ന സാമ്പിള്‍ പരിശോധനയിലൂടെ വ്യക്തമാകും. ആരോഗ്യ വകുപ്പിനെക്കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പും പോലീസ് വകുപ്പും പരിശോധനയില്‍ പങ്കെടുക്കും.

 

date