Skip to main content

പാല്‍ സബ്‌സിഡി: രേഖകള്‍ ഹാജരാക്കണം

 

                പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനായി  ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ നടത്തും.  രാവിലെ 10 മുതല്‍ 1 മണി വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്ന പരിശോധനയില്‍ ഗുണഭോക്താക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, റേഷന്‍ കാര്‍ഡും ഗുണഭോക്തൃ വിഹിതമായി 250 രൂപയുമായി ഹാജരാകണം. ഡിസംബര്‍ 18ന് വാര്‍ഡ് 1 മുതല്‍ 6 വരെയും 19ന് വാര്‍ഡ് 7 മുതല്‍ 14 വരെയും 20ന് വാര്‍ഡ് 15 മുതല്‍ 20 വരെയുമാണ് പരിശോധന.

date