Skip to main content

ദീന്‍ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

 

                ദീന്‍ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറ് മുതല്‍ ഒമ്പത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ ഫിലാറ്റലി ക്ലബില്‍ അംഗമായിട്ടുള്ളവരോ, തപാല്‍ വകുപ്പിന്റെ ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ ആയിട്ടുള്ളവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  കൂടാതെ തൊട്ടുമുന്‍പിലെ ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. അപേക്ഷ ഫോറം പോസ്റ്റ് ഓഫീസുകളില്‍ നിന്ന് നേരിട്ടോ sspcalicut.keralapost@gmail.com ഇ മെയില്‍ വിലാസത്തിലോ ലഭിക്കും.  അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ചിട്ടുള്ള മാര്‍ക്ക് പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.  അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോഴിക്കോട് ഡിവിഷന്‍, വെസ്റ്റ് ഹില്‍-673005 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ 29 നകം ലഭിക്കണം. വിവരങ്ങള്‍ www.indiapost.gov.in ലഭിക്കും.

date