Skip to main content

മലമ്പുഴ നിയോജകമണ്ഡലം:  കാര്‍ഷിക വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തീരുമാനം

        മലമ്പുഴ നിയോജകമണ്ഡലത്തിലെ  എട്ട് പഞ്ചായത്തുകളിലെ സമഗ്ര കാര്‍ഷിക വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നല്‍കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ യുമായ വി.എസ് അച്ചുതാനന്ദന്‍റെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന യോഗം തീരുമാനിച്ചു.
     കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.  പ്രകൃതി ക്ഷോഭ ദുരിതാശ്വാസം കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കാനും വന്യ മൃഗങ്ങള്‍ കൃഷി നാശം ഉണ്ടാക്കുന്നത് തടയാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ അതതു പ്രദേശത്തെ പ്രശ്നങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടാറാഫീസ് ഹാളില്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ ഷീലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എയും പേഴ്സണല്‍ അസിസ്റ്റന്‍റ് എന്‍. അനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

date