Skip to main content

തുക വിതരണം ചെയ്യും  

 

കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അതോറിറ്റിയില്‍ ഇതുവരെ ലഭിച്ച വിക്ടിം കോമ്പന്‍സേഷന്‍ അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചവയില്‍ തുക വിതരണം ചെയ്യുന്നു. ഡിസംബര്‍ 19 ന് വൈകുന്നേരം നാലിന് മുട്ടമ്പലത്തുളള ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുക വിതരണം ചെയ്യും. കോട്ടയം ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും. അതോറിറ്റി നടത്തിയ ഹയര്‍ സെക്കണ്ടറി തലത്തിലുളള ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള അവാര്‍ഡും വിതരണം ചെയ്യും.

date