Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് സൗജന്യമെഡിക്കല്‍ ക്യാമ്പ്

 

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കാശ്വാസമായി ഫിഷറീസ് വകുപ്പ്  ഇന്ന് (ഡിസംബര്‍ 17) സൗജന്യ തീരദേശ മെഗാ മെഡിക്കല്‍ ക്യാമ്പ് രാവിലെ എട്ടുമുതല്‍ ഒരുമണിവരെ  പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക.
      ക്യാന്‍സര്‍ രോഗ വിഭാഗം,ഹൃദയ രോഗ വിഭാഗം, ഞരമ്പു രോഗ വിഭാഗം, കിഡ്‌നി സംബന്ധമായ രോഗ വിഭാഗം, ഉദര സംബന്ധമായ രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, അസ്ഥി രോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, നേത്ര രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എന്‍.ടി രോഗ വിഭാഗം, ശിശു രോഗ വിഭാഗം, ദന്ത രോഗ വിഭാഗം തുടങ്ങിയവയില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും സൗജന്യമായി മരുന്നു നല്‍കുകയും ചെയ്യുന്നു.

 

date