പരിശീലന ക്യാമ്പ്
പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവരുമായ (ഒ.ഇ.സി മാത്രം. മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു യോഗ്യതയുളളവര്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ കോട്ടയത്താണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമാണ്.
താത്പര്യമുളളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മെയ് 31നകം അയക്കണം. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലോ 8943879934 എന്ന വാട്ട്സപ്പ് നമ്പരിലേക്കോ ksdccandrc@gmail.com എന്ന ഇ-മെയിലിലോ അയക്കണം. സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ടെക്നോളജിയും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
- Log in to post comments