Skip to main content

എറണാകുളം അറിയിപ്പുകള്‍

എം. ജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ð ബിരുദാനന്തര ബിരുദ പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന (04868-250160) അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ð കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ð www.ihrd.ac.in ലഭ്യമാണ്.  പ്രസ്തുത അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ð നേരിട്ടും അടയ്ക്കാം. കൂടുതല്‍ð വിവരങ്ങള്‍ അതത് കോളേജുകളില്‍ð നിന്നും ലഭ്യമാണ്. 

ജോലി ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഇറ്റിബി വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത എസ്.എല്‍.എല്‍.സി, പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം ജനുവരി ഒന്നിന് 18-41 വയസ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 26500-56700. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ മൂന്നിന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ജില്ലയില്‍ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ നിലവിലുളള പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനും തുടര്‍ ഒഴിവുകളിലേക്ക് റാങ്ക് പട്ടിക തയാറാക്കുന്നതിനും വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള 25 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളളതും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലുമുളള (ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന) ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മറ്റ് യോഗ്യതകള്‍, ജോലിപരിചയം (ഉണ്ടെങ്കില്‍) ഇവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മെയ് 31-ന് രാവിലെ 11-ന് മൂവാറ്റുപുഴ മുടവൂരില്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 9496070337, 9496070360, 9496070361.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി, വിഷ്വല്‍  ഇഫക്ട്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്,  സിവില്‍ ആര്‍ക്കിടെക്ച്ചര്‍, ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വ്വേ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ടീച്ചേഴ്‌സ് ട്രെയിനിങ് തുടങ്ങിയ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന്  കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രൊഫെഷണല്‍ ഡിപ്ലോമ കോഴ്‌സുകളും ഹൃസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കെല്‍ട്രോണ്‍ നടത്തുന്നുണ്ട്. വിശദ വിവരം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, യെന്‍വീ കോംപ്ലക്‌സ്, ഓപ്പോസിറ്റ് സപ്ലൈ കോ, ബാങ്ക് ജംഗ്ഷന്‍, ആലുവ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0484 2632321, 8136802304.

ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം  ഇനി മുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തില്‍

കൊച്ചി: സംസ്ഥാനത്ത് പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതുവരെ ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) വഴിയാണ് ഇവ നല്‍കിയിരുന്നത്. പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ഇ-ഗ്രാന്റ്‌സ് (www.egrantz.kerala.gov.in) പോര്‍ട്ടലിലേക്ക് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതത് സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്കും പട്ടികജാതി വികസന വകുപ്പ് വഴി യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ലഭ്യമാക്കിയിട്ടുണ്ട്. സമ്പൂര്‍ണയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭിക്കാത്ത സ്ഥാപനങ്ങള്‍ പ്രദേശത്തെ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെട്ട് ഇവ കരസ്ഥമാക്കണം.  സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭ്യമാകാകുകയില്ല.
സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഐ.സി.എസ്.സി, സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ഐ.ടി അറ്റ് സ്‌കൂള്‍(കൈറ്റ്)മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. ജൂണ്‍ അവസാനത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇ-മെയില്‍ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭ്യമാകും. കൈറ്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടും ജൂണ്‍ അവസാനത്തിനു മുമ്പ് യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭിക്കാത്ത സ്‌കൂളുകള്‍ ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) ജില്ലാ കോര്‍ഡിനേറ്റര്‍മാരുമായോ ഓഫീസുമായോ ബന്ധപ്പെടണം.
സ്‌കൂള്‍ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിനു പകരം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളുടെ സ്വന്തം പേരിലോ, മാതാപിതാക്കളുമായി ചേര്‍ന്നുളള ജോയിന്റ് ബാങ്ക് അക്കൗണ്ടുകളോ രജിസ്‌ട്രേഷന് ഉപയോഗിക്കാം. എന്നാല്‍ മാതാപിതാക്കളുടെ മാത്രം പേരുളള ബാങ്ക് അക്കൗണ്ടുകള്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല.

ആറങ്കാവ്-കരിമ്പടം റോഡ്, എ.ഐ ജലീല്‍ റോഡ്,
പറവൂര്‍-ചേന്ദമംഗലം റോഡ് ടാറിംഗ് ഉടന്‍ ആരംഭിക്കും

കൊച്ചി: നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന ആറങ്കാവ്-കരിമ്പടം റോഡ്, എ.ഐ ജലീല്‍ റോഡ്, പറവൂര്‍-ചേന്ദമംഗലം റോഡ് സെക്കന്റ് സെക്ഷന്‍ (ചാലിപ്പാലം മുതല്‍ കൈരളി ജംഗ്ഷന്‍ വരെ) കടക്കര റോഡ്, പൂയപ്പിളളി-തൃക്കടക്കാപ്പിളളി എന്നീ റോഡുകളില്‍ ആധുനിക രീതിയില്‍ ബി.എം.ബിസി ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നു. പണികള്‍ ആരംഭിക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്കോ, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ മറ്റേതെങ്കിലും വകുപ്പുകള്‍ക്കോ കുടിവെളള കണക്ഷന്‍ എടുക്കുന്നതിനോ, മറ്റേതെങ്കിലും ആവശ്യത്തിനോ റോഡ് മുറിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വാട്ടര്‍ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഓഫീസുമായി ബന്ധപ്പെട്ട് എല്ലാ വര്‍ക്കുകളും അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതാണെന്നും ടാറിംഗ് പണികള്‍ പൂര്‍ത്തിയായാല്‍ യാതൊരു കാരണവശാലും റോഡ് മുറിക്കുവാന്‍ അനുവദിക്കുകയില്ല എന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date