Skip to main content

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് നാടക ക്യാമ്പിലേക്ക് അപേക്ഷിക്കാം. 

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 മുതല്‍ 30 വരെ മൂന്നു ദിവസം തിരുവനന്തപുരത്തെ ഇടിഞ്ഞാറിലായിരിക്കും ക്യാമ്പ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. നാടകകലയുടെ വിവിധ വശങ്ങളെപ്പറ്റി വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. താത്പര്യമുള്ള കുട്ടികളെ  സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ നിര്‍ദ്ദേശിക്കാം.  ഡിസംബര്‍ 23 ന് മുമ്പ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിലോ ഫോണ്‍നമ്പറിലോ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: thaliru@ksicl.org ഫോണ്‍: 0471-2327276.

പി.എന്‍.എക്‌സ്.5386/17

date