ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ഇനി മുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തില്‍
ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ഇനി മുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തില്‍
കൊച്ചി: സംസ്ഥാനത്ത് പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതുവരെ ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) വഴിയാണ് ഇവ നല്‍കിയിരുന്നത്. പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ഇ-ഗ്രാന്റ്‌സ് (www.egrantz.kerala.gov.in) പോര്‍ട്ടലിലേക്ക് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതത് സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്കും പട്ടികജാതി വികസന വകുപ്പ് വഴി യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ലഭ്യമാക്കിയിട്ടുണ്ട്. സമ്പൂര്‍ണയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭിക്കാത്ത സ്ഥാപനങ്ങള്‍ പ്രദേശത്തെ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെട്ട് ഇവ കരസ്ഥമാക്കണം. സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭ്യമാകാകുകയില്ല.
സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഐ.സി.എസ്.സി, സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ഐ.ടി അറ്റ് സ്‌കൂള്‍(കൈറ്റ്)മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. ജൂണ്‍ അവസാനത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇ-മെയില്‍ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭ്യമാകും. കൈറ്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടും ജൂണ്‍ അവസാനത്തിനു മുമ്പ് യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ലഭിക്കാത്ത സ്‌കൂളുകള്‍ ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) ജില്ലാ കോര്‍ഡിനേറ്റര്‍മാരുമായോ ഓഫീസുമായോ ബന്ധപ്പെടണം.
സ്‌കൂള്‍ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിനു പകരം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളുടെ സ്വന്തം പേരിലോ, മാതാപിതാക്കളുമായി ചേര്‍ന്നുളള ജോയിന്റ് ബാങ്ക് അക്കൗണ്ടുകളോ രജിസ്‌ട്രേഷന് ഉപയോഗിക്കാം. എന്നാല്‍ മാതാപിതാക്കളുടെ മാത്രം പേരുളള ബാങ്ക് അക്കൗണ്ടുകള്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല.
- Log in to post comments