Skip to main content

എറണാകുളം അറിയിപ്പുകള്‍

ഏകദിന നേതൃത്വ പരിശീലന പരിപാടി

കൊച്ചി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡന്റ് / സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായി  മെയ് 28-ന് വാടയ്ക്കല്‍ അക്ഷര നഗരിയിലെ കിംമ്പ് ക്യാമ്പസില്‍ ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ സഹകരണ പരിശീലകനായ കെ. വി. രാധാകൃഷ്ണനും (റിട്ട. ജോയിന്റ്
രജിസ്ട്രാര്‍), സ്ട്രസ്സ് മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി ഡോ. എലിസബത്ത് ഡൊമിനിക്കും ക്ലാസ്സുകള്‍ നയിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 27-ന്  മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 9447729772, 9497221291, 9037323239  നമ്പരുകളില്‍ ബന്ധപ്പെടുക.

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അസംബ്ലിംഗ് ആന്റ് സര്‍വീസിംഗ്, ഡിപ്ലോമ ഇന്‍ സിസിടിവി മെയിന്റനന്‍സ് ആന്റ് ഇന്‍സ്റ്റലേഷന്‍ യോഗ്യതയുളളവരെ സിസിടിവി/കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ പോസ്റ്റിലേക്ക് താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തി പരിചയം അഭിമാകാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

പ്രത്യാശ നെല്‍വിത്ത് വിതരണത്തിന്

കൊച്ചി: പെരുമ്പാവൂര്‍ ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ 110 ദിവസം മൂപ്പുളള വെളളക്കെട്ടില്‍ വീണ് പോകാത്തതുമായ പ്രത്യാശ ഇനം നെല്‍വിത്ത് (ചുവന്ന അരി) വിതരണം നടത്തുന്നു. വില കിലോയ്ക്ക് 40 രൂപ. കൂടാതെ ജൈവ വളക്കൂട്ട്, തീറ്റപ്പുല്ല്, ആട്ടിന്‍ കാഷ്ഠം,  കുരുമുളക് തൈകള്‍, മഴക്കാല പച്ചക്കറി തൈകള്‍ എന്നിവയും വില്‍പ്പന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2464941.

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം

കൊച്ചി: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ ധനസഹായം നല്‍കുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറവും, അനുബന്ധരേഖകളും മെയ് 31 നകം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.  2018-19 വര്‍ഷത്തെ അപേക്ഷകരില്‍ അര്‍ഹതയുളളവരെ നടപ്പ് വര്‍ഷം പരിഗണിക്കും. അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും www.bcdd.kerala.gov.inwww.ksbcdc.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2429130.

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

കൊച്ചി: സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറവും, അനുബന്ധരേഖകളും മെയ് 25 ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484-2429130.

 

 

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

 

കാക്കനാട്: ഒരു വർഷം നീളുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനത്തിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ അക്കൗണ്ടൻസി, വിഷ്വൽ എഫക്ട്, ലോജിസ്റ്റിക് ആൻറ് സപ്ലൈ ചെയിൽ മാനേജ്മെന്റ്, സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്ങ് ആന്റ് ലാൻറ് സർവ്വേ, ഫയർ ആന്റ് സേഫ്റ്റി, ടീച്ചേഴ്സ് ട്രെയിനിങ്ങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങൾക്ക് ആലുവ ബാങ്ക് ജംഗ്ഷനിലെ യാൻവി കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായോ 8136802304 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

 

രണ്ടാം ഘട്ട സർട്ടിഫിക്കറ്റ് പരിശോധന

 

കാക്കനാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ റിസോഴ്സ് പേഴ്സൺമാരെ തെരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട സർട്ടിഫിക്കറ്റ് പരിശോധന 27, 28 തീയതികളിൽ നടക്കും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിശോധനയിൽ ഓരോ ബ്ലോക്കിൽ നിന്നും അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക്  എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് socialaudit.Kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495886261, 9496913 270

 

 

കേന്ദ്ര സർക്കാർ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

കാക്കനാട്: അംഗ പരിമിത - വയോജന ക്ഷേമ പദ്ധതികളും ലഹരി വിരുദ്ധ പ്രചാരണ പുനരധിവാസ പദ്ധതികളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ധനസഹായത്തിന് യോഗ്യതയുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  കുടുതൽ വിവരങ്ങൾ സാമൂഹ്യ നീതി വകുപ്പിന്റെ www.swdkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നറിയാം. അർഹതയുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഈ മാസം 31 നകം ഒൺലൈനിൽ അയക്കണം

date