Skip to main content

സോഷ്യല്‍ മീഡിയയിലൂടെ സ്കൂള്‍ വൈസ്പ്രിന്‍സിപ്പലിന് എതിരെ അപവാദ പ്രചരണം : മുന്‍ഭരണസമിതി അംഗങ്ങള്‍ക്ക് വനിതാ കമ്മീഷന്‍റെ താക്കീത്

    സോഷ്യല്‍ മീഡിയയിലൂടെയും നോട്ടീസ് അച്ചടിച്ചും ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ വൈസ്പ്രിന്‍സിപ്പലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഭരണസമിതിയംഗങ്ങളെ വനിതാ കമ്മീഷന്‍ താക്കീത് ചെയ്തു. പരാതി കക്ഷി എയ്ഡഡ് സ്കൂള്‍ അധ്യാപികയും എതിര്‍ കക്ഷികള്‍ സര്‍ക്കാരുദ്യോഗസ്ഥരും ആണെന്നതാണ് ഈ കേസിന്‍റെ പ്രത്യേകത. പ്രതിള്‍ക്കെതിരെ കേസെടുക്കുവാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാ ല്‍ പിന്നീടും കാണേണ്ടവരാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ  കേസെടുക്കുന്നത് ഒഴിവാക്കണമെന്നും താക്കീത് നല്‍കിയാല്‍ മതിയെന്നും അധ്യാപിക ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏത് മാര്‍ഗത്തിലൂടെയാണോ അധ്യാപികയെ അപമാനിച്ചത് അതേ മാര്‍ഗത്തില്‍ പ്രതികള്‍ ഖേദപ്രകടനം നടത്തി 10 ദിവസത്തിനകം ഇതിന്‍റെ തെളിവുകള്‍ ഹാജരാക്കുവാന്‍ കമ്മീഷന്‍ പ്രതികളോട് നിര്‍ദേശിച്ചു. പ്രതികള്‍ ഇങ്ങനെ ചെയ്യാത്ത പക്ഷം കമ്മീഷന്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.              
       (പിഎന്‍പി 3412/17)

date