ആരോഗ്യ ബോധവത്ക്കണ സെമിനാറും എക്സിബിഷനും നടത്തി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആരോഗ്യ ബോധവത്ക്കരണ സെമിനാറും എക്സിബിഷനും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ജി.നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ നിര്‍മല സാം, ഷൈജു, വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജ്യോതി വേണുഗോപാല്‍, വാര്‍ഡ് അംഗങ്ങളായ എം.പി ജോസ്, മനോഹരന്, ലിസി ജോണ്സണ്, ജയ്സി കോശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റ്റി. കെ.അശോക് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, കെ.പി പത്മകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
രോഗപ്രതിരോധ വാക്സിനേഷന്റെ ആവശ്യകതയെക്കുറിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനിയും പരിസരശുചീകരണം നിലനില്‍പ്പിനായി എന്ന വിഷയത്തെക്കുറിച്ച് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാറും ക്ലാസ് നയിച്ചു. സെമിനാറിന്റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ ചിത്രപ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. (പിഎന്‍പി 3414/17)
- Log in to post comments