Skip to main content

ബഡ്സ് ഫെസ്റ്റ്- 'ഇന്നസന്‍സ് 2017'   ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ശ്രീകൃഷ്ണപുരത്തിന്

 

    ജില്ലാ കുടുംബശ്രീ മിഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ 'ഇന്നസന്‍സ് 2017' സര്‍ഗ്ഗോത്സവം -പരിപാടിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. ചളവറ, മാത്തൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ജില്ലയിലെ ബഡ്സ് സ്ക്കൂളുകളിലെ വിദ്യാര്‍ഥികളേയും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററുകളിലെ അംഗങ്ങളേയും ഉള്‍പ്പെടുത്തി പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അനക്സിലാണ് പരിപാടി നടത്തിയത് .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ.നാരായണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പദാസ് അധ്യക്ഷനായി. മൊത്തം  158 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. രണ്ടു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്..  സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, പ്രഛന്നവേഷം, ആക്ഷന്‍ സോങ്, കവിതാപാരായണം, ലളിതഗാനം, ചലച്ചിത്ര ഗാനാലാപനം, പെയ്ന്‍റിംഗ്, പെന്‍സില്‍ ഡ്രോയിങ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. അസിസ്റ്റന്‍റ് കളക്ടര്‍ ശ്രീധര്‍ ചാമക്കുറി മുഖ്യതിഥിയായി.  കലാകാരന്‍മാരായ  ജനാര്‍ദനന്‍ പുതുശ്ശേരി, രവി തൈക്കാട് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സെയ്തലവി, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ  പ്രേംജിത്,േ പ്രമദാസ്, ദിനേശ്, ഹാരിഫ ബീഗം, , ഡാന്‍ വേട്ടോളി തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുളള സമ്മാനദാനം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം  റിഷ പ്രേംകുമാര്‍ നിര്‍വഹിച്ചു

date