Skip to main content

ദ്വിദിന പരിശീലനം ആരംഭിച്ചു

 

ഹരിത കേരള മിഷന്‍റെ ഭാഗമായുള്ള ജല സുരക്ഷ ഉപമിഷന്‍റെ നേതൃത്വത്തില്‍ പാലക്കാട്, മലമ്പുഴ ബ്ലോക്കുകളുടെ ഗ്രാമ പഞ്ചായത്തുകളുടെ സാങ്കേതിക സമിതി അംഗങ്ങള്‍ക്കുള്ള ദ്വിദിന ശില്‍പ്പ ശാല  ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ജലസേചന വകുപ്പ് (മൈനര്‍ ഇറിഗേഷന്‍) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍   ജയശ്രീ അധ്യക്ഷതയും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മജീദ് സ്വാഗതവും ആശംസിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ജലസേചന വകുപ്പ് എഞ്ചിനീയര്‍  രാജേഷ് , ജില്ലാ സോയില്‍ല്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍  ബിന്ദു മേനോന്‍,  സെറികള്‍ച്ചര്‍ ഓഫീസര്‍ ശശി , ജില്ലാ ഗ്രൗണ്ട് വാട്ടര്‍ ഓഫീസര്‍ തോമസ് സ്കറിയ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.  ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍മാര്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങയവര്‍ പങ്കെടുത്തു. 
 

date