Skip to main content

ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജനം

 

ജില്ലയില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജനം നടത്തും. വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചുള്ള സമഗ്രമാലിന്യ നിര്‍മാര്‍ജനമാണ് ലക്ഷ്യമിടുന്നത്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനകം 13 പഞ്ചായത്തുകളില്‍ ഹരിത കര്‍മസേന രൂപീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ഹരിത കര്‍മസേന രൂപീകരിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ സന്നദ്ധ സംഘടകളെയോ മറ്റ് ഏജന്‍സികളെയോ പരിഗണിക്കും. 

ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 3425/17)

date