Skip to main content

പട്ടികജാതി യുവതീ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ ടാക്‌സി സംരംഭം

കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഓണ്‍ലൈന്‍ ടാക്‌സി സംരംഭത്തിലേക്ക് ഡ്രൈവിംഗ് അറിയാവുന്ന യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സുളള 18 നും 35 നും മധ്യേപ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. ബാഡ്ജുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ 14 നു മുമ്പ് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
 

date