Skip to main content

റിസോഴ്‌സ് പേഴ്‌സണ്‍ 

 

ജില്ലാ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നു. ശുചിത്വവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനും തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയണം. സമാന മേഖലയില്‍ പരിചയമുള്ള വിരമിച്ച ഉദേ്യാഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 20നകം ജില്ലാ ശുചിത്വമിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 8129557741, 0468 2322014.          (പിഎന്‍പി 1332/19) 

date