Post Category
ശുചീകരണം നടത്തി
ജില്ലാ യുവജന കേന്ദ്രവും പത്തനംതിട്ട നഗരസഭയും സംയുക്തമായി നടത്തിയ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജയന്റെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.സജീര്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജേക്കബ്, ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.ശ്രീലേഖ, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് നെടുംമ്പ്രം എന്നിവര്‍ സംസാരിച്ചു. യുവാ ക്ലബ്ബ്, യൂത്ത് ക്ലബ്ബ്, യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വോളന്റിയേഴ്‌സ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
(പിഎന്‍പി 1333/19)
date
- Log in to post comments