രണ്ട് വിദ്യാലയങ്ങളില്‍ സ്‌നേഹിത @ സ്‌കൂള്‍ പദ്ധതിയ്ക്ക് തുടക്കമായി
സമൂഹത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളും കുട്ടികളുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കും. കുടുംബപ്രശ്‌നങ്ങള്‍, ലഹരിയുടെ ഉപയോഗം, സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരുമായുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കുട്ടികളെ ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തുകയാണ് സ്‌നേഹിതയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, പ്രചോദന ക്ലാസുകള്‍, അധ്യാപകരെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവയിലൂടെ കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളവരാക്കി വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്നത്. ജില്ലയില്‍ കൊറ്റനാട് എസ്.സി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മെഴുവേലി പദ്മനാഭോദയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പദ്ധതിക്ക് തുടക്കമായി.
കൊറ്റനാട് എസ്.സി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌നേഹിത@സ്‌കൂളിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സുജാത, സ്ഥിരം സമിതി അധ്യക്ഷ ഓമന വേണുഗോപാല്‍, വാര്‍ഡ് അംഗം സുധ, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കവിരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി മണികണ്ഠന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജിറോബി, സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ സൂര്യ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ രമാദേവി, സൂസി ജോസഫ്, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഴുവേലി പദ്മനാഭോദയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍ നിര്‍വഹിച്ചു. സ്‌നേഹിത @ സ്‌കൂള്‍ പദ്ധതി ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷന്‍ ഡി പി എം പി.ആര്‍.അനുപ, സ്‌നേഹിതാ കൗണ്‍സിലര്‍ റോണി രാജു എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഇലവുംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.ചന്ദ്രബാബു, സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍ കെ.എസ്.ഗായത്രി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മനീഷ സതീഷ്, വാര്‍ഡ് മെമ്പര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ പൂര്‍വ്വവിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പങ്കെടുത്തു. (പിഎന്‍പി 1341/19
- Log in to post comments