Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്   അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ അസാധാരണ കഴിവുള്ള കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. അഞ്ചിനും 18നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 26 വരെ സ്വീകരിക്കും. ജില്ലയിൽ ഒരു കുട്ടിക്കാണ് പുരസ്‌കാരം നൽകുക. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യുണിറ്റിൽ ലഭിക്കും. ഫോൺ: 0477-2241644.

 

(പി.എൻ.എ.3070/17)

date