Skip to main content

ഡിഡിഒമാര്‍ക്ക് പരിശീലനം 

 

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ രസീത് ബുക്കുകള്‍ ഡിഡിഒമാര്‍ പ്രീമിയം രേഖപ്പെടുത്തി നല്‍കിയിട്ടുള്ളവ ഇന്‍ഷുറന്‍സ് വകുപ്പിന്റെ വിശ്വാസ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന ഡിഡിഒമാര്‍ക്ക്/അവര്‍ ചുമതലപ്പെടുത്തിയവര്‍ക്ക്  ഡിസംബര്‍ 23. 27 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 23ന് ചങ്ങനാശ്ശേരി, പാമ്പാടി, കറുകച്ചാല്‍ എന്നീ സബ് ജില്ലകള്‍ക്ക് കീഴിലുളള ഡിഡിഒമാര്‍ക്ക് എം.റ്റി സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും കോട്ടയം ഈസ്റ്റ്, വെസ്റ്റ് വൈക്കം, കുറവിലങ്ങാട് സബ് ജില്ലയിലെ ഡിഡിഒമാര്‍ക്ക് 2.15 മുതല്‍ 4.15 വരെയും പരിശീലനം നല്‍കും. ഡിസംബര്‍ 27ന് രാവിലെ 10.30 മുതല്‍ 12.30 വരെ രാമപുരം, കൊഴുവനാല്‍, ഏറ്റുമാനൂര്‍ എന്നീ സബ് ജില്ലകളിലെ ഡിഡിഒമാര്‍ക്കും  ഉച്ചയ്ക്ക് 2.15 മുതല്‍ 4.15 വരെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ സബ് ജില്ലയിലെ ഡിഡിഒമാര്‍ക്കും  പാല സെന്റ് തോമസ് എച്ച്.എസ്.എസില്‍ പരിശീലനം നല്‍കും.  

                                                   (കെ.ഐ.ഒ.പി.ആര്‍-2161/17)    

date