Skip to main content

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 21 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍

 

      കേരളത്തില്‍ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്കായുളള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 21 ന് നടത്തുമെന്ന് നോര്‍ക്ക റൂട്ട്സ്  തിരുവനന്തപുരം സെന്റര്‍ മാനേജര്‍   അറിയിച്ചു.

      ഇതിന് പുറമേ എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്‌റ്റൈല്‍ (ഹേഗ് കണ്‍വെന്‍ഷന്‍ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യുഎ.ഇ, കുവൈറ്റ്, ഖത്തര്‍ എന്നീ എംബസികളിലേക്കുള്ള അറ്റസ്റ്റേഷനുകള്‍ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാ .ഇതിന് പുറമേ കുവൈറ്റ് വിസാ സ്റ്റാമ്പിംഗിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ് സൈറ്റില്‍ പേര് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770557 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

                 (പിഎന്‍പി 1395/19)

date