Post Category
പന്തളം പോളിടെക്നിക്കില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ലക്ചറര്‍ തസ്തികയിലേക്ക് ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യ യോഗ്യതയും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റവും സഹിതം 17ന് രാവിലെ 10.30ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 259634.
(പിഎന്‍പി 1412/19)
date
- Log in to post comments