Skip to main content

എറണാകുളം - അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 2020 മാര്‍ച്ച് 31 വരെ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 27-ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2859161.

വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 
അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊച്ചി: ഐ.എച്ച്.ആര്‍.ഡിയുടെ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, ജൂണ്‍ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സുകള്‍ നടക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലും (0484–2985252) ഇടപ്പള്ളി ഗവ: ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ എച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ (0484233,78,38)തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളിലും (04712307733) ആയിരിക്കും. സൗജന്യ കോഴ്‌സുകളുടെ വിവരങ്ങള്‍ താഴെ വിശദമാക്കിയിരിക്കുന്നു.

 സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ ്മുഖ്യവിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയന്‍സ്/എഞ്ചിനീയറിംഗ് ബിരുദം. പ്രായം:20-35 വരെ കാലാവധി രണ്ട് മാസം (400 മണിക്കൂര്‍) ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ യോഗ്യത ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദം.  പ്രായം: 21-35 വരെ കാലാവധി രണ്ട് മാസം (400 മണിക്കൂര്‍) ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് യോഗ്യത:എസ്.എസ്.എല്‍.സി                 പ്രായം: 18- 30 വരെ കാലാവധി മൂന്ന്-നാല് മാസം (600 മണിക്കുര്‍) റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ്  ഡൊമസ്റ്റിക് ഇലക്ട്രോണിക്‌സ് അപ്ലയന്‍സസ് യോഗ്യത:എസ്.എസ്.എല്‍.സി പ്രായം:18-30 കാലാവധി മൂന്ന്-നാല് മാസം (520 മണിക്കൂര്‍) അപേക്ഷകര്‍ കേരളത്തിലെ മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപവരെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. എറണാകുളം സെന്ററുകളില്‍ നടക്കുന്ന കോഴ്‌സുകളില്‍  ദീര്‍ഘദൂര വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരുവനന്തപുരം മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ നടക്കുന്ന കോഴ്‌സുകളിലേക്കു അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.  താല്‍പര്യമുള്ള അപേക്ഷകര്‍ ബന്ധപെട്ട മുന്‍സിപ്പാലിറ്റി/കോര്‍പറേഷനുകളിലെ എന്‍.യു.എല്‍.എം(NULM) ഓഫീസുവഴി അപേക്ഷസമര്‍പ്പിക്കുക.
 

date