കണ്ണൂര്‍ അറിയിപ്പുകള്‍
വിജയതിലകം ജൂണ്‍ 15 ന്;
മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കണ്ണൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിന് മണ്ഡലം വികസനസമിതി സംഘടിപ്പിക്കുന്ന വിജയ തിലകം പരിപാടി ജൂണ്‍ 15 ന് നടക്കും. റബ്‌കോ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
തുടര്‍ച്ചയായ മൂന്നാം തവണയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി എന്‍ സി/1975/2019
പോസ്റ്റല്‍ അദാലത്ത്
പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് ജൂണ്‍ 25 ന് മൂന്ന് മണിക്ക് പയ്യാമ്പലം പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ അദാലത്ത് നടത്തുന്നു. മെയില്‍, സ്പീഡ് പോസ്റ്റ്, പാര്‍സര്‍, മണി ഓര്‍ഡര്‍, സേവിംഗ്‌സ് ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ ജൂണ്‍ 24 ന് മുമ്പ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് പോസ്റ്റല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
പി എന്‍ സി/1976/2019
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ജില്ലയില്‍ കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജ്റ്റ് ടെക്‌നോളജീസ്(പ്ലസ്ടു) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് സെന്ററുകളില്‍ ഹാജരാകണം. ഫോണ്‍:0490 2321888, 9961113999(തലശ്ശേരി), 0460 2205474(തളിപ്പറമ്പ്).
പി എന്‍ സി/1977/2019
മുട്ടക്കോഴി വില്‍പന
മുണ്ടയാട് മേഖല കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച 60 ദിവസം പ്രായമായ മുട്ടക്കോഴികളെ ഇരിട്ടി ബസ് സ്റ്റാന്റിന് സമീപം ജൂണ്‍ 15 ന് രാവിലെ ഒമ്പത് മണി മുതല്‍ വില്‍പന നടത്തും. ഫോണ്‍: 04972 721168, 9847911462.
പി എന്‍ സി/1978/2019
താല്‍ക്കാലിക നിയമനം
വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ബ്ലോക്ക് തല ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 17, 18 തീയതികളില്‍ രാവിലെ 8.30 ന് കണ്ണൂര്‍ എസ് എന്‍ കോളേജില്‍ നടക്കുന്ന പരീക്ഷയിലും അഭിമുഖത്തിലും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണം. വെബ്‌സൈറ്റ്:www.cmdkerala.net.
പി എന്‍ സി/1979/2019
മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഭൂമിയിലെ അപകട സാധ്യതയുള്ള മരങ്ങളും ചില്ലകളും എത്രയും പെട്ടെന്ന് സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഭൂമിയിലെ അപകട സാധ്യതയുള്ള മരങ്ങളും ചില്ലകളും എത്രയും പെട്ടെന്ന് സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരായിരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
പി എന്‍ സി/1980/2019
ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം
പഴശ്ശി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ കാരണം ബാരേജിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഷട്ടറുകള്‍ മറ്റൊരറിയിപ്പ് കൂടാതെ ഏതു സമയത്തും തുറക്കുന്നതാണെന്നും അതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1981/2019
ഫയറിംഗ് പരിശീലനം; മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കരുത്
ഏഴിമല നേവല്‍ അക്കാദമിയുടെ ഫയറിംഗ് (വെടിവെയ്പ്പ്) പരിശീലനം നടക്കുന്നതിനാല്‍ ജൂണ്‍ 21 ന് വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെ ഏഴിമല നേവല്‍ അക്കാദമിയുടെ സംരക്ഷിത കടല്‍ മേഖലയില്‍ മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
പി എന്‍ സി/1982/2019
തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ
മേഖല യോഗം നാളെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വഹണം സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ നാളെ(ജൂണ്‍ 15) കണ്ണൂരില്‍ ചേരും. രാവിലെ 10 മണിക്ക് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരാണ് യോഗത്തില്‍ പങ്കെടുക്കുക. യോഗത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ പൊലീസ് മൈതാനിയിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പി എന്‍ സി/1983/2019
പൊതുജന പരാതി പരിഹാര അദാലത്ത് നാളെ
കണ്ണൂര്‍ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍ 15) രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് അവര്‍ നേരത്തെ വിവിധ ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമാകാത്തത് സംബന്ധിച്ച പരാതികളും പൊതുജനോപകാരപ്രദമായ പരാതികളും ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍കാര്‍ഡ് എ പി എല്‍, ബി പി എല്‍ കേസുകള്‍, പൊലീസ് കേസുകള്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ എന്നിവ ഒഴിച്ചുള്ള വിഷയങ്ങള്‍ സംബന്ധിച്ചും പരാതി സമര്‍പ്പിക്കാം. പരാതിക്കാര്‍ ഇത് സംബന്ധിച്ച വിവരം ഒരു പേജില്‍ തയാറാക്കി അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ നമ്പറും പൂര്‍ണ്ണമായ മേല്‍വിലാസവും പരാതിയില്‍ രേഖപ്പെടുത്തണം.
പി എന്‍ സി/1984/2019
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ റോഡ്, കടവനാട്, മൂലവയല്‍, നെല്ലിയാട്ട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറമ്പല്‍, പൂവംപൊയില്‍, ബി എസ് എന്‍ എല്‍ ടവര്‍ ശിവപുരം, ശിവപുരം ടൗണ്‍, വെള്ളിലോട്, പടുപാറ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിന്‍മയ, ചകിരി, ചാലക്കുന്ന്, പൊലീസ് കോളനി, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് ഭാഗങ്ങളില്‍ നാളെ
(ജൂണ്‍ 15) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും നോര്‍ത്ത് മലബാര്‍ പ്രിന്റേഴ്‌സ്, കിഴക്കേ കര ഭാഗങ്ങളില്‍ 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, ഗവ.ഐസ് പ്ലാന്റ്, രിഫായി പള്ളി, ബാപ്പൂട്ടി കോര്‍ണര്‍, താഹ പള്ളി, അബ്ബാസ് പീടിക, മൊട്ടാമ്പ്രം, ഹാജി റോഡ്, ദുബായ് ഹോസ്പിറ്റല്‍, പ്രതിഭ, കോഴിബസാര്‍, സദ്ദാം റോഡ്, കൃഷ്ണന്‍ നായര്‍ റോഡ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ ഏഴ് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1985/2019
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'യ്ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തൊഴില്‍ രഹിതരായ 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയും കവിയരുത്. പദ്ധതി പ്രകാരം ഏതൊരു സ്വയം
തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. നാല് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷമാണ് വായ്പാ കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 22705036.
പി എന്‍ സി/1986/2019
സൈക്ലിംഗ് ടെസ്റ്റ്
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ്(113/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഏപ്രില്‍ 20 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ പുരുഷ ഉദ്യോഗാര്‍ഥികളുടെ(ഭിന്നശേഷി വിഭാഗം ഒഴികെ) സൈക്ലിംഗ് ടെസ്റ്റ് കണ്ണൂര്‍ ഗവ.ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്(മെന്‍) സ്‌കൂള്‍ മൈതാനത്ത് ജൂണ്‍ 17, 18, 19 തീയതികളില്‍ രാവിലെ 7.30 മുതല്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് വഴി അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ രേഖകളും സഹിതം ഹാജരാകണം. സൈക്കിള്‍ ഉദ്യോഗാര്‍ഥികള്‍ കൊണ്ടുവരണം.
പി എന്‍ സി/1987/2019
സീറ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടണ്ടതാണ്. ഫോണ്‍: 0497 2877600.
പി എന്‍ സി/1988/2019
കിംബില്‍ ഹ്രസ്വകാല പരിശീലനം
സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) ല്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനുമായി പരിശീലന ക്ലാസ് നടത്തുന്നു. ജൂണ്‍ 19 മുതല്‍ 21 വരെ സബ് സ്റ്റാഫിനും, 24 മുതല്‍ 28 വരെ മിനിസ്റ്റീരിയല്‍ വിഭാഗത്തിനും പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസിലാണ് പരിശീലനം. ഫോണ്‍: 0477-2266701, 2970701, 9447729772, 9497221291, 9037323239.
പി എന്‍ സി/1989/2019
ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തില്‍ വാഹനം ഡ്രൈവര്‍ സഹിതം വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 21 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0498 5236166.
പി എന്‍ സി/1990/2019
ഐ ടി ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാടായി, ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐകളില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളില്‍ പട്ടികജാതി- 80 ശതമാനം, പട്ടിക വര്‍ഗം-10 ശതമാനം, മറ്റ് വിഭാഗങ്ങള്‍ 10 ശതമാനം വീതം സംവരണം ചെയ്തിട്ടുണ്ട്. 14 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോം അതത് ഐ ടി ഐകളില്‍ നിന്ന് ലഭിക്കും. താല്‍പര്യമുള്ളവര്‍ പേര്, വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 29 ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ബന്ധപ്പെട്ട ഐ ടി ഐ കളില്‍ ലഭിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് ഒന്നാംവര്‍ഷം 820 രൂപയും രണ്ടാം വര്‍ഷം 630 രൂപയും ലംപ്‌സംഗ്രാന്റും ലഭിക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഉച്ചഭക്ഷണവും പഠനകാലയളവില്‍ 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ഇ മെയില്‍ : itscddkkd@gmail.com, ഫോണ്‍: 0495 2371451.
പി എന്‍ സി/1991/2019
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം
കണ്ണൂര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍(സിജിഇഡബ്ല്യുസിസി) അംഗമാകാത്ത കണ്ണൂര്‍ ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ രഴലംരരസമിിൗൃ@ഴാമശഹ.രീാ എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടണമെന്ന് കമ്മിറ്റി അറിയിച്ചു. കണ്ണൂര്‍ ഘടകത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മീറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കേന്ദ്ര ഗവണ്‍മെന്റ് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി ആവശ്യമായ എല്ലാ രേഖകളും എത്രയും പെട്ടെന്ന് അയക്കാന്‍ തീരുമാനിച്ചു.
പി എന്‍ സി/1993/2019
- Log in to post comments