Skip to main content

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, മോജോ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽ ജേർണലിസം (മോജോ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മോജോ കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  തിങ്കൾ മുതൽ വെള്ളി വരെയും സായാഹ്നങ്ങളിലും അവധി ദിനങ്ങളിലും പ്രത്യേകം ക്ലാസുകൾ നടത്തും.  വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ഉദ്യോഗസ്ഥർക്കും സൗകര്യപ്രദമായ സമയത്ത് ക്ലാസുകൾ തിരഞ്ഞെടുക്കാം.  രണ്ട് കോഴ്‌സുകളുടെയും കാലാവധി ആറു മാസമാണ്.  അഡ്മിഷന് മുമ്പായി അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 30.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബന്ധപ്പെടുക, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം 33, അല്ലെങ്കിൽ എഡ്യൂപ്രസ്, സ്‌പെൻസർ ബിൽഡിംഗ്, തിരുവനന്തപുരം 695001.  ഫോൺ: 0471-2468789, 9447430399.  ഇമെയിൽ: edupressonline@gmail.com.
പി.എൻ.എക്സ്.1808/19

date