Post Category
ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25 രാവിലെ പത്തിന് ബയോഡാറ്റയും വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആർക്കിടെക്ച്ചർ വിഭാഗത്തിൽ ഹാജരാകണം. ടെസ്റ്റ്/ ഇന്റർവ്യൂ നടത്തി തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0471-2515565, 9447893024.
പി.എൻ.എക്സ്.1811/19
date
- Log in to post comments