സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 19 ന്
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ജൂൺ 19 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ നടക്കും. രാവിലെ 11 ന് ആരംഭിക്കുന്ന സിറ്റിംഗിൽ ഈഴവാത്തി സമുദായത്തെകൂടി ഈഴവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഈഴവാത്തി കാവുതീയ്യ കുടുംബസഭയുടെ അപേക്ഷ, ഗണക(കണിയാർ) സമുദായത്തെ മുന്നോക്ക സമുദായത്തിൽ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ആവശ്യവുമായി കെ.പ്രസന്നന്റെ പരാതി, പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ ഭാഗത്ത് സ്ഥിരതാമസക്കാരായ ശെങ്കുന്തർ, കൈക്കോളൻ, കേരളമുതലി, മുതലിയാർ എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൈക്കോളൻ വിഭാഗത്തിൽപ്പെട്ടവർക്ക് കൈക്കോളൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള പരാതി എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്ജ്, മെമ്പർ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.1813/19
- Log in to post comments