Skip to main content

വട്ടിയൂർക്കാവ് പോളിടെക്‌നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് (ട്രേഡ്‌സ്മാൻ ഓട്ടോമൊബൈൽ - ഒരു ഒഴിവ്, ട്രേഡ്‌സ്മാൻ ഹൈഡ്രോളിക്‌സ് - ഒരു ഒഴിവ്), കമ്പ്യൂട്ടർ എൻജിനീയറിംഗ് (ഡെമോൺസ്‌ട്രേറ്റർ - ഒരു ഒഴിവ്, ട്രേഡ് ഇൻസ്ട്രക്ടർ - ഒരു ഒഴിവ്), സിവിൽ എൻജിനീയറിംഗ് (ട്രേഡ്‌സ്മാൻ- ഒരു ഒഴിവ്), ടെക്സ്റ്റയിൽ ടെക്‌നോളജി (ലക്ചറർ-ഒരു ഒഴിവ്, ട്രേഡ് ഇൻസ്ട്രക്ടർ - ഒരു ഒഴിവ്, ട്രേഡ്‌സ്മാൻ- ഒരു ഒഴിവ്) വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം 20ന് രാവിലെ 10 ന് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾ www.cptctvpm.in ൽ ലഭ്യമാണ്. ഫോൺ:2360391.
പി.എൻ.എക്സ്.1817/19

date