Skip to main content

മഴക്കാലം വൈദ്യുതി അപകടങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം 

മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റുളള അപകടങ്ങള്‍ ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.കര്‍ശനമായി പാലിക്കേണ്ട പത്തോളം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ലഘുലേഖ.
· വൈദ്യുതി ലൈന്‍/ സര്‍വ്വീസ് വയര്‍ പൊട്ടിവീണ് കിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും അവയില്‍ സ്പര്‍ശിക്കരുത്.  ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസില്‍ ഉടനടി വിവരം അറിയിക്കുക.
· ഇടിമിന്നല്‍ ഉളളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കുക.  സുരക്ഷിത സ്ഥാനത്തേക്ക് മാറിനില്‍ക്കുക.
· ശക്തമായ മഴയും ഇടിമിന്നലും ഉളളപ്പോള്‍ ടി.വി, ഫ്രി!!ഡ്ജ്, കമ്പ്യൂട്ടര്‍, മിക്‌സി. വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പ്‌പെട്ടി മുതലായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.  പ്ലഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്ന് ഊരിയിടുക.
· വൈദ്യുതി പോസ്റ്റുകളിലും സ്റ്റേവയറിലും കന്നുകാലികളെയോ, അഴയോ കെട്ടരുത്.
· വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുളള തോട്ടികള്‍/ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.
· മരങ്ങളോ, ശിഖരങ്ങളോ വീണ് വൈദ്യുതി കമ്പികള്‍ താഴ്ന്ന് കിടക്കുന്നതോ പോസ്റ്റുകള്‍ ഒടിഞ്ഞുകിടക്കുന്നതോ ആയ അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുളള കെ.എസ്.ഇ.ബി ഓഫീസിലോ 9496061061  എന്ന എമര്‍ജന്‍സി നമ്പറിലോ വിളിച്ച് അറിയിക്കുക.
· ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്നതിന് വൈദ്യുതി ബോര്‍ഡ് ജീവനക്കാരുമായി സഹകരിക്കുക.

 

date